Thursday, February 28, 2008

മുഖംമൂടി

ഏനിക്കെണ്റ്റെ മുഖവും മുഖംമൂടിയും മാറിപ്പോകുന്നു
എണ്റ്റെ മുഖം എനിക്കുപോലും അപരിചിതമാകുന്നു.
മുഖംമൂടിക്കു വേരുകള്‍ മുളച്ചുതുടങ്ങുന്നു-
മുഖംമൂടിയില്‍ സ്മശ്രുക്കള്‍ വളര്‍ന്നു തുടങ്ങുന്നു.

ആളുകള്‍ മുഖംമൂടിയെ ഞാനായി ധരിക്കുന്നു.
ചിലരെണ്റ്റെ സൌന്ദര്യം വാഴ്ത്തുന്നു-
ചിലരെണ്റ്റെ മൊഴികളെ പുകഴ്തുന്നു.

സന്ദര്‍ഭമനുസരിച്ച്‌ നിറം മാറും മുഖംമൂടി
എനിക്കു പല മുഖങ്ങള്‍ നല്‍കുന്നു
എണ്റ്റെ മുഖത്തെ വസൂരിക്കലകള്‍ മറയ്ക്കുന്നു
മുഖംമൂടിക്കുള്ളില്‍ എന്‍ അസ്ഥിത്വം ഞെരിപിരിക്കൊള്ളുമ്പോള്‍-
പൊയ്മുഖം അഴിച്ചുമാറ്റാന്‍ ഹൃദയം വെമ്പുമ്പൊള്‍-
ഉയരും കൈകളെ തലച്ചോര് തടയുന്നു..

6 comments:

Anonymous said...

Read Malayalam blogs from your cell phones. Click for more details for mobile blogging.
Also check for web browsing

Anonymous said...

എല്ലാവരുടെയും സ്തിഥി ഇതൊക്കെ തന്നെ.. :(

siva // ശിവ said...

നല്ല വരികള്‍.......

സസ്നേഹം
ശിവ.....

CHANTHU said...
This comment has been removed by the author.
CHANTHU said...

മുഖംമൂടി ഒരു സാദ്ധ്യതയാണ്‌. തന്നെ താന്‍ കൊല്ലാനുള്ള സാദ്ധ്യത. തന്നെതാന്‍ കളിയാക്കാനുള്ള, എങ്ങിനെയുമാവാമത്‌, വിദൂഷകനാവാം, കാപാലികനാവാം. (അല്ലെങ്കിലും യഥാര്‍ത്ഥ മുഖമേതാ ?)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.