Tuesday, April 22, 2008

കൊച്ചു കവിതകള്

പൂര്‍ണ്ണവൃത്തം

തുടക്കത്തില്‍ ഒടുക്കവും
ഒടുക്കത്തില്‍ തുടക്കവും
എവിടെയും തുടങ്ങാം
എവിടെയും ഒടുങ്ങാം
സ്വയം സമ്പൂര്‍ണ്ണമിതി പൂര്‍ണ്ണവൃത്തം


നാളെ

നാളെകള്‍ ഇന്നിന്റെ സ്വപ്നങ്ങള്‍
നാളെകള്‍ ഇന്നിന്റെ സന്തതികള്‍
നാളെകള്‍ അനന്തമാം നാളെകള്‍
നാളെകള്‍ നാളെ ഇന്നാകും നാളെകള്‍



സുഖം

ഒരു മരീചിക
എല്ലാവരുടെയും സ്വപ്നം
ദുഃഖത്തോടോപ്പമല്ലാതെ നിലനില്‍പില്ലാത്തത്‌
ജനനം മുതല്‍ മരണം വരെ നീളുന്ന
തിരച്ചിലില്‍ തിരിച്ചറിയാതെ പോകുന്നത്‌

മനസ്‌/സോഫ്റ്റ്‌വയര്‍

കാണുവാനാകാത്തത്‌-
സ്പര്‍ശിക്കാന്‍ കഴിയാത്തത്‌-
എങ്കിലും എല്ലാം അറിയുന്നത്‌-
എല്ലാം നിയന്ത്രിക്കുന്നത്‌-
ഹാര്‍ഡ്‌വെയറിനെ ഉപയോഗ സജ്ജമാക്കുന്നത്‌.


ദെവം

എല്ലാം കാണുന്നവന്‍, അറിയുന്നവന്‍ -
പല രൂപങ്ങളുള്ളവന്‍, നാമങ്ങളുള്ളവന്‍
എങ്ങും നിറഞ്ഞു നില്‍ക്കുന്നവന്‍-
എങ്കിലും ആരും തിരിച്ചറിയാത്തവന്‍.

9 comments:

ബാജി ഓടംവേലി said...

നല്ല കൊച്ച്....
നല്ല കവിതകള്‍.....

Rafeeq said...

:) കൊള്ളാം..

ബൈജു (Baiju) said...

മാഷേ, കവിതകള്‍ കൊള്ളാം...ഇനിയുമെഴുതി പോസ്റ്റുക...:)

-ബൈജു

ഗിരീഷ്‌ എ എസ്‌ said...

കവിതകള്‍ ഇഷ്ടമായി
ആശംസകള്‍

siva // ശിവ said...

നല്ല കവിത... ഇനിയും എഴുതൂ.....

നിരക്ഷരൻ said...

കുഞ്ഞുകവിതകള്‍ കൊള്ളാല്ലോ ... :)

Unknown said...

നല്ല വരികള്‍ വീണ്ടും വീണ്ടും എഴുതു

Nishedhi said...

കൊച്ചു കുഞ്ഞുണ്ണിയ്ക്ക്‌ ആശംസകള്‍!

swathi gopi said...

aliya.... dees short poems rock!!! kewl........new born dad aal kollaallo!!!! kochullath kond kochu kavithakal ezhuthi kochakkalle!!!hehehe