Tuesday, January 1, 2008

ഒരെഴുത്തുകാരന്റെ പ്രസവ വേദന

ആശയം പൂര്‍ണ്ണ ഗര്‍ഭമായി-
പ്രസവ വേദന ഞരമ്പുകളില്‍ ഇഴഞ്ഞു.
എഴുത്തുകാരന്‍ ഞെളിപിരികൊണ്ടു
പേനയില്‍ മഴി പകര്‍ന്നു
വിരലുകള്‍ മടങ്ങി നിവര്‍ന്നു

വാക്കുകള്‍ വാക്യങ്ങളാകുവാന്‍ -
പരസ്പരം ചേര്‍ച നോക്കി
ചേരാത്തവ വെട്ടിനീക്കി-
പുതിയവ മുളചു വന്നു
ആദ്യത്തെ വാക്യം പിറന്നു വീണു.

മാനസ ഗര്‍ഭം വാക്കുകളായ്‌-
പുസ്തകത്താളില്‍ കരിപടര്‍ത്തുമ്പോള്‍
വാക്കുകളില്‍ കവി സ്വന്തം ഹൃദയരക്‍തം
തൊട്ടറിഞ്ഞപ്പോള്‍
എഴുത്തുകാരന്റെ പ്രസവം സഫലമായി

4 comments:

ഫസല്‍ ബിനാലി.. said...

പ്രസവ വേദന Nannaayttundu
thudarnnum ezhuthuka, aashamsakal

Sanal Kumar Sasidharan said...

അടുത്ത പ്രസവം എപ്പഴാ :)

കാപ്പിലാന്‍ said...

ദിവസവും വേണ്ട വേണ്ട
ഈ പ്രസവം
ഒത്താല്‍ ആഴ്ചയില്‍
ഒന്നാകാം അല്ലെ എന്‍റെ സുഹൃത്തേ

Paarthan said...

അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വേദനയായ പ്രസവവേദനയുടെ ക്രെഡിറ്റ് ഇനി സ്ത്രീക്ക് മാത്രമല്ല എന്ന് ചുരുക്കം...ഹി ഹി..