ഒരു കോവിഡ് കാലത്തെ പ്രണയം
--------------------------------------------------
കോവിഡ് എന്റെ പ്രണയത്തെയും നരപ്പിച്ചു ..
എന്റെ തിരമാലകളോട് സൊറ പറഞ്ഞ വൈകുന്നേരങ്ങൾ
കട്ടനും പരിപ്പുവടയും നിറഞ്ഞ നാലു മണികൾ
നുര പതയും ചഷകങ്ങൾ നിറഞ്ഞൊഴുകിയ വാരാന്ത്യങ്ങൾ
സുഹൃത്തുക്കൾ , കലമ്പലുകൾ , യുവത്വത്തിന്റെ -
വീര്യം തകർത്താടിയ ആഘോഷ നിമിഷങ്ങൾ ..
അവളുടെ കണ്ണിലെ പ്രണയം ചുണ്ടിനാൽ മടക്കിയ സമാഗമങ്ങൾ
എല്ലാം ഓർമകളിൽ നരച്ചു വെളുത്തു തുടങ്ങിയിരിക്കുന്നു ..
ദിവസങ്ങളുടെ പേരുകൾ നിരർത്ഥകമായി മാറെ ..
വീട്ടിനുള്ളിൽ മുറിയിൽ മടുപ്പിന്റെ വിഴുപ്പ് വീണ്ടും വീണ്ടും വാരിചുറ്റി
ടിവിയിൽ ചാനലുകൾ എണ്ണി മടുത്തിരിക്കെ
മൊബൈലിൽ കണ്ട കാഴ്ചകൾ വീണ്ടും തിക്കി തിരക്കെ
ഞാനെന്റെ പ്രണയങ്ങളെ വീണ്ടുമോർത്തു
ജനലിലൂടെ കുന്നിനപ്പുറത്തേക്കു താഴും സൂര്യനെ നോക്കി
ഇതിനും അറുതിയുണ്ടെന്നും .. കടന്നു പോകുമെന്നും
സ്വയം മനസിനെ ബലപ്പെടുത്തി
വീണ്ടുമാ മടുപ്പിന്റെ ഇരുട്ടിലേക്ക് മുഖം കുനിച്ചു..

No comments:
Post a Comment