ഉരുകുന്ന വേനലിന്‍ നെഞ്ചിലേക്കൊരു -
സ്വാന്തന സ്പര്‍ശമായി എത്തുന്നു നീ പുതുമഴ
പേമാരിയായി വറുതിയുടെ കെടുതിയുടെ
നീണ്ട ദിനങ്ങള്‍ നല്‍കുന്നു നീ വര്‍ഷകാല മഴ
വര്‍ഷകാലത്തിന്‍ അന്ത്യം കുറിക്കുവാന്‍
ഒരു വെടിക്കെട്ടുമായി എത്തുന്നു നീ, തുലാമഴ
വീണ്ടും കരുത്താര്‍ന്നു നിറയുന്ന വേനലില്‍
ഒരു കുളിറ്‍ സ്വപ്നമായി എത്തുന്നു നീ, വേനല്‍ മഴ
No comments:
Post a Comment