Thursday, April 19, 2007

നിഴല്‍

അറിയില്ലെനിക്കു നീ അരെന്ന്‌, ഏങ്കിലും
അറിയാം ഏനിക്കു നാം ചിരപരിചിതര്‍
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സ്വന്തമെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ കൂടെയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും
അറിയാം എനിക്കു നീ എന്‍ സഹചരിയെന്ന്‌
അറിയില്ലെനിക്കു നീ അരെന്ന്‌, എങ്കിലും അറിയാം
എനിക്കു മൌനം നിന്‍ ഭൂഷയെന്ന്‌
ഒടുവില്‍ അറിയുന്നു ഞാന്‍, നീ എന്‍ നിഴലെന്ന്‌

2 comments:

ആഷ | Asha said...

തുടര്‍ന്നു മലയാളത്തില്‍ മാത്രം എഴുതാനാണു ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു അഭ്യര്‍ത്ഥനയുണ്ട്.
സാധിക്കുമെങ്കില്‍ ബ്ലോഗിന്റെ പേരു കൂടി മലയാളത്തിലാക്കുക. എങ്കില്‍ ഈ ബ്ലോഗ്‌റോളില്‍
ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു.

Areekkodan | അരീക്കോടന്‍ said...

good.....
don't know ....but knows