ഒരുനാള്‍ വാക്കുകളെന്നെ വിട്ടു പിരിഞ്ഞു
എന്നുമെന്‍ പേനത്തുമ്പിലുണ്ടായിരുന്നവര്‍-
എന്‍ പുസ്തകത്താളുകളില്‍ തിങ്ങി നിറഞ്ഞവര്‍
എങ്ങുപോയി നിങ്ങള്‍, എങ്ങുപോയി നിങ്ങള്‍
കാത്തിരിപ്പു വ്യതിഥ ഹൃദയനായി ഞാന്‍
എന്‍ മനമൊരോളമടങ്ങിയ കടലായി-
ആളൊഴിഞ്ഞ പൂരപ്പറമ്പായി
വിജനമായി, ശാന്തമായി
ഇന്നലെ വരെ എന്‍ മനസ്സിന്‍ തിരശ്ശീലയില്‍
പകര്‍ന്നാടിയ വേഷങ്ങള്‍
ഉയര്‍ന്നു പൊങ്ങിയ കൊടുംകാറ്റുകള്‍
വീശിയടിച്ച തിരമാലകള്‍
അവയില്‍ നിന്നൂറിയിറങ്ങിയ വാക്കുകള്‍
എന്‍ ഹൃദയ രക്തം പുരണ്ട സന്തതികള്‍
പേന, എന്‍ വിരല്‍ത്തുമ്പില്‍ വിറകൊള്‍വേ-
അസ്പഷ്ട രേഖകള്‍ മാത്രം കടലാസില്‍ നിറഞ്ഞീടവേ-
മിനിട്ടുകള്‍ മണിക്കൂറുകളായി ദീര്‍ഘിക്കവേ-
നിങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.
ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍
കാലം കടന്നു പോകവേ, പ്രതീക്ഷകള്‍ മങ്ങവേ-
ഒരുനാള്‍, ഒരുനാള്‍, വീണ്ടും
എന്‍ മനസ്സിന്‍ മരുപ്പരപ്പില്‍-
ഒരു പുതു പുല്‍ക്കൊടി നാമ്പു ഞാന്‍ കണ്ടു.
തിമര്‍ത്തു പെയ്തൊരു വേനല്‍ മഴതന്‍ കുളിര്‍മയില്‍
അതൊരായിരം നാമ്പായി മുളപൊട്ടുന്നതും.
ആറിയുന്നു ഞാന്‍ എന്‍ വിരല്‍ത്തുമ്പില്‍
ഒരു പുതു ജീവന്‍ നിറയുന്നത്
എന്‍ പേനയിലൂടതക്ഷരമായി
പുസ്തകത്താളുകളില്‍ പരക്കുന്നത്
വീണ്ടും, വീണ്ടുമെന്‍ മനസ്സിന്‍ തിരശ്ശീല നിറയുന്നത്
1 comment:
hi......
why dont u stop posting...
kavithakalku purame cherukatha lekhanam ennivayum post cheyyan talparyappedunnu
Post a Comment