പൂര്‍ണ്ണവൃത്തം
തുടക്കത്തില്‍ ഒടുക്കവും
ഒടുക്കത്തില്‍ തുടക്കവും
എവിടെയും തുടങ്ങാം
എവിടെയും ഒടുങ്ങാം
സ്വയം സമ്പൂര്‍ണ്ണമിതി പൂര്‍ണ്ണവൃത്തം
നാളെ
നാളെകള്‍ ഇന്നിന്റെ സ്വപ്നങ്ങള്‍
നാളെകള്‍ ഇന്നിന്റെ സന്തതികള്‍
നാളെകള്‍ അനന്തമാം നാളെകള്‍
നാളെകള്‍ നാളെ ഇന്നാകും നാളെകള്‍
സുഖം
ഒരു മരീചിക
എല്ലാവരുടെയും സ്വപ്നം
ദുഃഖത്തോടോപ്പമല്ലാതെ നിലനില്‍പില്ലാത്തത്
ജനനം മുതല്‍ മരണം വരെ നീളുന്ന
തിരച്ചിലില്‍ തിരിച്ചറിയാതെ പോകുന്നത്
മനസ്/സോഫ്റ്റ്‌വയര്‍
കാണുവാനാകാത്തത്-
സ്പര്‍ശിക്കാന്‍ കഴിയാത്തത്-
എങ്കിലും എല്ലാം അറിയുന്നത്-
എല്ലാം നിയന്ത്രിക്കുന്നത്-
ഹാര്‍ഡ്‌വെയറിനെ ഉപയോഗ സജ്ജമാക്കുന്നത്.
ദെവം
എല്ലാം കാണുന്നവന്‍, അറിയുന്നവന്‍ -
പല രൂപങ്ങളുള്ളവന്‍, നാമങ്ങളുള്ളവന്‍
എങ്ങും നിറഞ്ഞു നില്‍ക്കുന്നവന്‍-
എങ്കിലും ആരും തിരിച്ചറിയാത്തവന്‍.