അറിയില്ലെനിക്കു നീ അരെന്ന്, ഏങ്കിലും
അറിയാം ഏനിക്കു നാം ചിരപരിചിതര്‍
അറിയില്ലെനിക്കു നീ അരെന്ന്, എങ്കിലും
അറിയാം എനിക്കു നീ എന്‍ സ്വന്തമെന്ന്
അറിയില്ലെനിക്കു നീ അരെന്ന്, എങ്കിലും
അറിയാം എനിക്കു നീ എന്‍ കൂടെയെന്ന്
അറിയില്ലെനിക്കു നീ അരെന്ന്, എങ്കിലും
അറിയാം എനിക്കു നീ എന്‍ സഹചരിയെന്ന്
അറിയില്ലെനിക്കു നീ അരെന്ന്, എങ്കിലും അറിയാം
എനിക്കു മൌനം നിന്‍ ഭൂഷയെന്ന്
ഒടുവില്‍ അറിയുന്നു ഞാന്‍, നീ എന്‍ നിഴലെന്ന്