മകരമഞ്ഞിന് തണുപ്പില്‍ മീനചൂടായി നിണ്റ്റെ പ്രണയം..
തണുത്തുറഞ്ഞൊരെന്‍ സിരകളെ
ത്രസിപ്പിക്കുന്നതും നിന് പ്രണയം
എണ്റ്റെ രാത്രികളെ നിറച്ചാര്‍ത്തണിയിക്കും
കനവുകളാകുന്നതും നിന് പ്രണയം
എന്‍ സര്‍ഗ ചേദനതന്
ചേൊദനയകുന്നതും നിന് പ്രണയം
എന്‍ മുന്നില്‍ നുരയും മധു പാത്രത്തിലെ
നിറ ലഹരിയാകുന്നതും നിന് പ്രണയം
ഏെതേൊ വിഷാദാര്‍ദ്ര മൌന വാല്മീകത്തിലൊളിക്കും
എന്നെ കടപുഴക്കും കൊടുംകാറ്റാകുന്നതും നിന് പ്രണയം
എണ്റ്റെ നാളെകളിലെ അനിശ്ചിതത്വത്തില്‍
ശുഭ പ്രതീക്ഷകളാകുന്നതും നിന് പ്രണയം
എണ്റ്റെ ആത്മദാഹങ്ങളെ തണുവണിയിക്കും
കുളിര് നീരുറവയാകുന്നതും നിന് പ്രണയം
ഹേ പ്രണയിനി നീ എന്‍ ഇച്ഛാകള് തന് മൂര്‍ത്ത രൂപമോ ?
എന്‍ ജീവ പ്രതീക്ഷകളില്‍ നിന്നുരുവായിത്തീര്ന്നവളോ ?