ഏനിക്കെണ്റ്റെ മുഖവും മുഖംമൂടിയും മാറിപ്പോകുന്നു
എണ്റ്റെ മുഖം എനിക്കുപോലും അപരിചിതമാകുന്നു.
മുഖംമൂടിക്കു വേരുകള്‍ മുളച്ചുതുടങ്ങുന്നു-
മുഖംമൂടിയില്‍ സ്മശ്രുക്കള്‍ വളര്‍ന്നു തുടങ്ങുന്നു.
ആളുകള്‍ മുഖംമൂടിയെ ഞാനായി ധരിക്കുന്നു.
ചിലരെണ്റ്റെ സൌന്ദര്യം വാഴ്ത്തുന്നു-
ചിലരെണ്റ്റെ മൊഴികളെ പുകഴ്തുന്നു.
സന്ദര്‍ഭമനുസരിച്ച് നിറം മാറും മുഖംമൂടി
എനിക്കു പല മുഖങ്ങള്‍ നല്‍കുന്നു
എണ്റ്റെ മുഖത്തെ വസൂരിക്കലകള്‍ മറയ്ക്കുന്നു
മുഖംമൂടിക്കുള്ളില്‍ എന്‍ അസ്ഥിത്വം ഞെരിപിരിക്കൊള്ളുമ്പോള്‍-
പൊയ്മുഖം അഴിച്ചുമാറ്റാന്‍ ഹൃദയം വെമ്പുമ്പൊള്‍-
ഉയരും കൈകളെ തലച്ചോര് തടയുന്നു..